ഭൂഗോളത്തിന്‍റെ ഏതോ ഒരറ്റത്ത്
ഒരു പക്ഷി ചിറകറ്റു നിപതിച്ചു
നിതാന്തമാമി ഇരുട്ടിലേക്ക്
ചില്ലകള്‍ ചാന്ജാടും ആകാശ മുറ്റത്തു
പക്ഷി തന്‍ കാഴ്ചക്കപ്പുറം
ആരോ കരുക്കള്‍ നീക്കുന്നു
കണക്കുകള്‍ പിഴക്കാതെ
കൂരമ്പുകള്‍ പ്രവാഹം പോലെ
പിന്നെയാ പക്ഷി കാഴ്ചയില്‍
രക്തം തളംകെട്ടികിടക്കുന്ന യുദ്ധ ഭൂമി
ഉറ്റവര്‍ ഉടയവര്‍ കബന്ധങ്ങള്‍
വിണ്ടുംവരുന്നുവസന്തം
പൂക്കുന്നു കാടും നാടും
ചിറകറ്റ പക്ഷിക്കു പുനര്‍ജ്ജന്മം
വിണ്ടും പറക്കുന്നു അനന്തവിഹായസിലേക്ക്
പക്ഷിതന്‍ ഹൃദയവും ആര്‍ദ്രം
മഴപെയത്തിട്ടു പോയി
യുദ്ധ ഭൂമിയിലെ അവസാന രക്തക്കറയും
ഇറ്റിറങ്ങി ഭൂമിതന്‍ നെഞ്ചിലേക്ക്
അവള്‍ വീണ്ടും ചുരത്തുന്നു പച്ചവെയില്‍ പാടങ്ങള്‍
നന്മകള്‍ വിണ്ടും പെയട്ടെ
പക്ഷികള്‍ ഇനിയും പറക്കട്ടെ
______________________________


