മഴയത്ത്
വിതുമ്പി നില്‍ക്കും മഴമേഘം പോലെ
അറിഞ്ഞീലാ ഞാനപരിഭവം യുഗങ്ങളോളം.
അടര്‍ന്നു വീണൊരാ മിഴിനീരിന്‍ മൃദു സ്പര്‍ശം
അതില്‍ നിന്‍റെ മൗനം,നിന്‍റെ സ്വപ്നം.
ആ മൌനത്തില്‍ സംഗീതം ചാലിച്ചു
നിന്‍റെ നിസ്വനം എന്നെ വിളിച്ചു
എന്നിട്ടും ഞാന്‍ അറിഞ്ഞില നിന്‍റെ പരിഭവം
നിറഞ്ഞു പെയ്യുമീ മഴയത്ത് ഞാനറിയാതെ വന്നു നീ
എന്നില്‍ പെയ്തു കടന്നു പോകവേ
അറിയുന്നു ഞാന്‍ നിന്‍റെ പരിഭവം
ആ മഴയുടെ ആത്മാവിലൂടെ നിന്നെ ഞാന്‍ അറിയുമ്പോള്‍
ഞാന്‍ ഉണരുമ്പോള്‍
അറിയില്ല നീ എങ്ങു പോയി
നിന്‍റെ മുഖമോര്‍ക്കാന്‍ തുനിയുമ്പോള്‍
എവിടെ നിന്നോ ഒരു മഴ വീണ്ടും വരുന്നു
ആ മഴ നിന്‍റെ മുഖം മായ്ക്കുന്നു
ഇന്നു ഞാന്‍ നിന്‍റെ പരിഭവമറിയുന്നു
പക്ഷേ എന്‍റെ ദുഖം ഇനിയാരറിയും
No comments:
Post a Comment