Pages

Sunday, May 5, 2013

എന്തു കമ്മ്യൂണിസം



ഷാവേസിനും മുൻപേ 
മരിച്ചു മണ്‍മറഞ്ഞ
പ്രേതമായി മാറിയ  
കമ്മ്യൂണിസം. 

തൊഴിലാളിയുടെ 
വിയർപ്പിനുമുകളിൽ 
പാർട്ടി ഒരു കോർപ്പറേറ്റ് 
വ്യവസായമായിമാറി. 

തൊഴിലാളി നീലയുംചുവപ്പും 
മാറിമാറിയണിഞ്ഞ്‌ 
ചിലപ്പോഴൊക്കെ 
അലസരായി വെറുതെ 
കൊടിപിടിച്ചു .

മണ്ണുംപെണ്ണു
ഒരുപോലെ
തേങ്ങുന്നു പിന്നെ 
ചീഞ്ഞുനാറുന്നു. 

ടാറിട്ടറോഡിൽ
കൊടിയേന്തി
അന്തമില്ലാതെ പായുന്നു 
യുവസഖാക്കൾ 
എന്തായിരിക്കുമവർക്കു 
കമ്മ്യൂണിസം?
ചിന്തയില്ലാത്ത വെറുമൊരു
വെറുമൊരു ചാവേറായി 
തീരരുതേ.... 


വീണ്ടുമാരോപറയുന്നു 
മാക്സ് തിരിച്ചു വരുന്നുവെന്ന് 
പ്രതികാരത്തിനായി
കാത്തിരിക്കാം ശക്തമായ 
വർഗ്ഗസമരങ്ങൾക്കായി. 
benilascorner.blogspot.com