Iruttathu
ഏകാന്തമാം ഈ സന്ധ്യയില്‍
ഏകാന്തമാം ഈ സന്ധ്യയില്‍
ശൂന്യമാം വേളയില്‍
കാറ്റിന്‍റെ നൊമ്പര മൌനം
അത്മവെരിച്ചുകൊണ്ട്
സന്ധ്യാ വിളക്കിന്‍റെ തീയണയുന്നു
ഇരുട്ടിലെവിടെ യോ മറയുന്നു നിലാവ്
നാലടി പാതയില്‍ ഇരുട്ട ത്തരോ
വഴിയറിയാതെ തപ്പി തടയുന്നു
ഒരിറ്റു വെളിച്ചമുണ്ടയിരുന്നെങ്കില്‍
ദീ ര്‍ ഖമാം നിശ്വാസം ...
ഒരു കുഞ്ഞു വെളിച്ചത്തിന്‍
ബിന്ദു വായ് വന്നെത്തും
മിന്നാമിന്നി പെണ്ണെവിടെ
കാലം തെറ്റി പാഞ്ഞടുക്കും ഉഷ്ണ കാറ്റും
ഉയരത്തിലേതോ ഉറക്കെ കരഞ്ഞീടും
കൂമനും മുങ്ങയും എവിടെ
പേടി യാവുന്നു ഒറ്റക്കുനടക്കുവാന്‍
ഇരുട്ടിലെവിടെനിന്നോ ഒരു സ്വനം ...
ഏറെവഴി യിനും പോവണം
കൂട്ടി നാളില്ല തനിച്ചു വേണം ....
സ്വയം മെരിഞ്ഞും പിന്നെ ഉണര്‍ന്നും
വഴിയെ അറിഞ്ഞും പോവണം..
ഇരുട്ടിലെ ഇടവഴിയില്‍ ..
അറ്റുപോയ സ്മൃതി യില്‍ ...
ഇഴഞ്ഞും നിരങ്ങിയും പോകണം
എനിക്കേറെ ദൂരം