Pages

Friday, March 22, 2013

ഭ്രാന്തൻ ചിന്തകൾ


പ്പോഴൊക്കെയോ ഞാനൊരു 
വണ്ടിക്കാളയെ പ്പോലെയാണ് 
ദാമ്പത്യം ഉണങ്ങാ വ്രണമായി 
അസുഖഗന്ധംപ്പരക്കൊത്തിണ്ടിരുന്നു.

എൻറെ കവിതകളും 
അതിൻറെ ചിന്തകളും 
ച്ചിലപ്പോഴൊക്കെ പ്രതാലിലും 
അത്താഴത്തിലും  വീണ് 
ആത്മഹത്യ ചെയ്തു .

അതിനെപ്പറ്റി അന്വേഷിക്കാൻ 
വന്ന കണ്ണുനീർത്തുള്ളികൾ  
കരഞ്ഞു തളർന്നുറങ്ങി.
ചില സത്യങ്ങളുടെ നടുവിൽ 
ഞാനും നീയും.

ഞാൻ  കരഞ്ഞാൽ 
എൻറെദൌർബല്യം.
ഞാൻ ചിരിച്ചാൽ 
നീയൊരു വഷളത്തി.

ഒരു  മഴനനയാൻ കൊതിയാകുന്നുവെനിക്ക് 
ആ മഴയിൽ ഞാൻ പെറ്റ കവിതകൾ 
എനിക്കു വേണ്ടി നൃത്തം ചെയ്യുമായിരിക്കും

Monday, March 18, 2013

നിഴലിനു പറയാനുള്ളത്

എന്തിനു ഭയക്കുന്നു 
നീയെൻ നിഴലിനെ 
ഞാനൊരു നിഴൽ മാത്രം .
കടലോളം വിഷാദ 
ചൊരുക്കുള്ളിലെവിടെയോ 
നിറയുമ്പോൾ 
രണ്ടുത്തുള്ളിക്കണ്ണുനീർ 
കളയുവാൻ മാത്രമാണ് 
ഞാൻ നിന്നിൽ നിന്നും
വേർപെട്ട്  തെല്ലുനേരം
നിന്നത്. 
നീയെന്നെ ഭയക്കണ്ട
ഞാൻ നീതന്നെ.
നീ നിന്നെ എപ്പോഴും 
ഇരുട്ടത്തു പരതുന്നത് 
എന്തിനാണ്?
വെളിച്ചം അന്യമയാൽ 
നിലാവു  വരും 
അതു നിന്നെ ഉറ്റുനോക്കും.
നമുക്കിവിടെനിന്നും
വീണ്ടും  തുടങ്ങാം.