Pages

Friday, February 22, 2013

അവള്‍ക്കുവേണ്ടി



നിന്‍റെ  നേര്‍കാഴ്ചയില്‍
ചിരിയില്‍ 
ആലിംഗനത്തില്‍ 
ചുംബനത്തില്‍ 
കീഴ്പെടുത്തലില്‍ 
പിഴച്ചയെന്‍റെ 
യൗവനം.
നേരം പുലര്‍ന്നപ്പോള്‍ 
ഞാന്‍ സ്മാര്‍ത്ത 
വിചാരത്തിന്‍റെ 
അഭിനവ എച്ചില്‍ പണ്ടമായ്.
മരവിച്ച  മനസ്സിനെ 
വിറ്റു വീര്‍ക്കുന്നു 
മാധ്യമപ്പട.
സ്ത്രീശാക്തീകരണം 
വീണ്ടും ചൂഴ്ന്നെടുക്കുന്നു 
എന്നെ! എന്‍റെ  മാനത്തെ.
എന്നിട്ടുമീഞാന്‍ 
എന്‍റെ മനസ്സിന്‍റെ 
ജനലഴിക്കിപ്പുറം.
നീതി നല്‍കേണ്ടവര്‍ 
പിഴക്കും നാവിനാല്‍ 
പിഴച്ചവളെ ന്നു 
പാടി തകര്‍ക്കുന്നു.
രാഷ്ട്രീയ ഷണ്ഡന്‍മാര്‍ 
ആടിതിമിര്‍ക്കുന്നു   
പിന്നെ ജീര്‍ണിച്ച 
നവുകൊണ്ടന്നെ 
വീണ്ടും തളര്‍ത്തുന്നു.
എനിക്കു ജന്മം നല്‍കിയെന്‍ 
പെടു വളര്‍ച്ചയില്‍ 
നിരര്‍ത്ഥ കമായി പൊലിഞ്ഞ 
സ്വപ്നങ്ങള്‍ക്കു ഒരു തുള്ളി 
നീരിറ്റിച്ചെന്‍റെ
പാപത്തിന്‍റെ 
വിഴുപ്പാറ്റി യെടുക്കട്ടെ.