മരണത്തിനു തണുപ്പിന്‍റെ ഗന്ധമാണ്
മഞ്ഞ പൂക്കളുടെ നിറവും
തിരകള്‍ തീരത്തെ മണല്‍ തരികളെയും
കൊണ്ടു പിന്‍വാങ്ങുന്നതു പോലേ
ജീവന്‍ അനന്ത വിഹായസിലേക്കു പിന്‍വാങ്ങുന്നു
മരണം വരുമ്പോള്‍ മിന്നാമിന്നികള്‍ ഇരുളില്‍ പറക്കുന്നു
ആത്മാവിനു വഴി കാണിക്കുവാന്‍
അനന്തമായ നിദ്ര നിയതിയുടെ നെഞ്ചോടു പറ്റിചേര്‍ന്ന മനുഷ്യന്‍റെ
അവസാന യാത്ര..