Pages

Friday, February 8, 2013

പലായനം


കൃഷ്ണാ ഞാന്‍ 
നിനക്കന്യയായതു 
എന്നുമുതല്‍ക്കാണ് 
യുഗങ്ങള്‍ക്കപ്പുറം 
സന്ധ്യമറയുന്നനേരം 
എന്നെ 
നിന്നെ തേടുവാന്‍വിട്ട് 
നീഎവിടേക്കുയാത്രയായി 
കാലപ്രവാഹത്തില്‍ 
നിന്‍റെപലവേഷപകര്‍ച്ചകളില്‍   
പകര്‍ന്നാട്ടത്തില്‍ 
നീയൊരു  വിടനും
ചതിയനുമായിമാറിയോ ?
നിന്‍റെ ശ്യാമ വര്‍ണ്ണം,നിന്‍റെ ചിരി 
എല്ലാംനിരര്‍ത്ഥകമായിമാറിയോ ?
നിന്‍റെ മനോഹരമായ 
മയില്‍ പീലിതുണ്ടു 
പലര്‍ക്കുംമായി       
പകുത്തു നല്‍കി
നീ എണ്ണ മറ്റ  പ്രണയിനികളെ 
സൃഷ്ടിച്ചു ....
കത്തുന്ന എന്‍റെ  പ്രണയത്തെ 
നിന്‍റെ വേണുഗാനം കൊണ്ടു 
ബന്ധിച്ചു ...
എവിടേക്കു പോയി 
മറയുന്നു നീ ..
ജരാനിരകള്‍ ബാധിക്കാതെ 
നിന്നോടുള്ള നിറവല്‍പം 
പോലും കളയാനാവാതെ 
നിനക്കു പിന്‍മ്പേ 
നിന്നെ തേടിയുള്ള 
എന്‍റെ പലായനം .....