കൃഷ്ണാ ഞാന്‍
നിനക്കന്യയായതു
എന്നുമുതല്‍ക്കാണ്
യുഗങ്ങള്‍ക്കപ്പുറം
സന്ധ്യമറയുന്നനേരം
എന്നെ
നിന്നെ തേടുവാന്‍വിട്ട്
നീഎവിടേക്കുയാത്രയായി
കാലപ്രവാഹത്തില്‍
നിന്‍റെപലവേഷപകര്‍ച്ചകളില്‍
പകര്‍ന്നാട്ടത്തില്‍
നീയൊരു വിടനും
ചതിയനുമായിമാറിയോ ?
നിന്‍റെ ശ്യാമ വര്‍ണ്ണം,നിന്‍റെ ചിരി
എല്ലാംനിരര്‍ത്ഥകമായിമാറിയോ ?
നിന്‍റെ മനോഹരമായ
മയില്‍ പീലിതുണ്ടു
പലര്‍ക്കുംമായി
പകുത്തു നല്‍കി
നീ എണ്ണ മറ്റ പ്രണയിനികളെ
സൃഷ്ടിച്ചു ....
കത്തുന്ന എന്‍റെ പ്രണയത്തെ
നിന്‍റെ വേണുഗാനം കൊണ്ടു
ബന്ധിച്ചു ...
എവിടേക്കു പോയി
മറയുന്നു നീ ..
ജരാനിരകള്‍ ബാധിക്കാതെ
നിന്നോടുള്ള നിറവല്‍പം
പോലും കളയാനാവാതെ
നിനക്കു പിന്‍മ്പേ
നിന്നെ തേടിയുള്ള
എന്‍റെ പലായനം .....
No comments:
Post a Comment