Pages

Monday, January 7, 2013

കാഴ്ച്ച

കാഴ്ച്ച 
നിന്‍റെ വെളുത്ത ചിരിയില്‍ 
എന്‍റെ സൗഹൃദത്തി ന്‍റെ 
അവസാന രസച്ചരടും 
പൊട്ടി പറന്നെങ്ങോ 
പോയൊരു നിമിഷം ...
വേദന ഒരു മിഴീനീര്‍ത്തുള്ളിയിലൊളി പ്പിച്ചു  
ഓര്‍മ്മകള്‍ക്കു വേറൊരു മുഖം നല്‍കി 
ഞാന്‍ എന്‍റെ യാത്ര തുടരട്ടെ ....
ചിരിക്കുമ്പോള്‍ അകലുന്ന ദൂരങ്ങള്‍ 
ചിലപ്പോള്‍ സമാന്ദരങ്ങള്‍ പോലെ...   
വിട്ടിടുന്നു  നിന്നെ ഞാന്‍ നീ തേടും 
വെളിച്ചത്തിലേക്ക് ....
പൊയ്കൊള്ളണം തപ്പാതെ തടയാതെ 
തട്ടിവീഴാതെ ....
പിന്നെ, ഞാന്‍ പോകുന്നു 
നിനക്കെതിരേയുള്ള     വഴിയേ ...

No comments:

Post a Comment