Pages

Friday, November 23, 2012

പുനര്‍ജ്ജന്മം


ഭൂഗോളത്തിന്‍റെ ഏതോ ഒരറ്റത്ത് 
ഒരു പക്ഷി ചിറകറ്റു  നിപതിച്ചു 
നിതാന്തമാമി ഇരുട്ടിലേക്ക്  
 ചില്ലകള്‍  ചാന്ജാടും ആകാശ മുറ്റത്തു
പക്ഷി തന്‍ കാഴ്ചക്കപ്പുറം 
ആരോ കരുക്കള്‍ നീക്കുന്നു   
 കണക്കുകള്‍ പിഴക്കാതെ 
കൂരമ്പുകള്‍ പ്രവാഹം പോലെ 
പിന്നെയാ പക്ഷി കാഴ്ചയില്‍
രക്തം തളംകെട്ടികിടക്കുന്ന യുദ്ധ ഭൂമി 
ഉറ്റവര്‍ ഉടയവര്‍ കബന്ധങ്ങള്‍

വിണ്ടുംവരുന്നുവസന്തം
പൂക്കുന്നു കാടും നാടും 
ചിറകറ്റ പക്ഷിക്കു പുനര്‍ജ്ജന്മം 
വിണ്ടും പറക്കുന്നു അനന്തവിഹായസിലേക്ക് 
പക്ഷിതന്‍ ഹൃദയവും ആര്‍ദ്രം 
മഴപെയത്തിട്ടു പോയി
യുദ്ധ ഭൂമിയിലെ അവസാന രക്തക്കറയും 
ഇറ്റിറങ്ങി ഭൂമിതന്‍ നെഞ്ചിലേക്ക് 
അവള്‍ വീണ്ടും ചുരത്തുന്നു പച്ചവെയില്‍ പാടങ്ങള്‍ 
നന്മകള്‍ വിണ്ടും പെയട്ടെ 
പക്ഷികള്‍ ഇനിയും പറക്കട്ടെ 
______________________________     
   

No comments:

Post a Comment