നമ്മളിലാരാണ് ദരിദ്രന്‍
മൃഷ്ടാന്നഭോജനം നടത്തി
ആഭാസ നാവുകൊണ്ടായിരം
നടക്കാ വാഗ്ദാനമേകി
അരവയര്‍ ഭക്ഷിക്കുന്നവന്റെ
ഉടുമുണ്ടില്‍ കുത്തിപ്പിടിച്ചവനോട്
രാഷ്ട്രീയവിസര്‍ജ്യം മാറി മാറി
വിളമ്പി ഇല്ലാത്തവന്റെ
കണ്ണുനീരിന്റെ ഉപ്പളക്കുന്നവനല്ലേ
യഥാര്‍ത്ഥ ദരിദ്രന്‍ ?
ഒട്ടിയ വയറിന്റെ മടക്കിലൂടൊഴുകിയ
വിയര്‍പ്പില്‍, അതിന്റെ ഉപ്പില്‍
മക്കളെ ഊട്ടിയുറക്കി
അവന്റെ ചെറുകൂരയില്‍
സ്‌നേഹം പിറക്കുമ്പോള്‍ ,
പാതിവയര്‍ വിശപ്പിലാളുമ്പോള്‍ ,
സൗമ്യനായിച്ചിരിക്കുന്ന
ഇവനാണോ ദരിദ്രന്‍ ?
പഴയകഥയിലെ സൂത്രക്കാരന്‍
കുറുക്കനെപ്പോല്‍
തമ്മിലടിപ്പിച്ചും
കൊന്നും കൊലവിളിച്ചും
പെണ്ണിന്റെ മേനിയളന്നും
കുഞ്ഞുങ്ങളില്‍ കാമംതീര്‍ത്തും
പനപോലെവളരുന്ന നീയല്ലേ ദരിദ്രന്‍ ..!
Benila Ambika
മൃഷ്ടാന്നഭോജനം നടത്തി
ആഭാസ നാവുകൊണ്ടായിരം
നടക്കാ വാഗ്ദാനമേകി
അരവയര്‍ ഭക്ഷിക്കുന്നവന്റെ
ഉടുമുണ്ടില്‍ കുത്തിപ്പിടിച്ചവനോട്
രാഷ്ട്രീയവിസര്‍ജ്യം മാറി മാറി
വിളമ്പി ഇല്ലാത്തവന്റെ
കണ്ണുനീരിന്റെ ഉപ്പളക്കുന്നവനല്ലേ
യഥാര്‍ത്ഥ ദരിദ്രന്‍ ?
ഒട്ടിയ വയറിന്റെ മടക്കിലൂടൊഴുകിയ
വിയര്‍പ്പില്‍, അതിന്റെ ഉപ്പില്‍
മക്കളെ ഊട്ടിയുറക്കി
അവന്റെ ചെറുകൂരയില്‍
സ്‌നേഹം പിറക്കുമ്പോള്‍ ,
പാതിവയര്‍ വിശപ്പിലാളുമ്പോള്‍ ,
സൗമ്യനായിച്ചിരിക്കുന്ന
ഇവനാണോ ദരിദ്രന്‍ ?
പഴയകഥയിലെ സൂത്രക്കാരന്‍
കുറുക്കനെപ്പോല്‍
തമ്മിലടിപ്പിച്ചും
കൊന്നും കൊലവിളിച്ചും
പെണ്ണിന്റെ മേനിയളന്നും
കുഞ്ഞുങ്ങളില്‍ കാമംതീര്‍ത്തും
പനപോലെവളരുന്ന നീയല്ലേ ദരിദ്രന്‍ ..!
Benila Ambika
