അയാള്‍ രാവിലെ പതിവു പോലെ എഴുന്നേറ്റു
പശുവിനെ കറന്നു വച്ചു,മുറിക്കകതേക്ക് നോക്കി
ഭാര്യയും മകളും നന്നയി ഉറങ്ങുന്നു .
അയാള്‍ തൊടിയിലേക്ക് കൃഷിപണിക്കായി ഇറങ്ങി.
റബ്ബര്‍ വെട്ടി ,വാഴക്ക് വളമിട്ടു ......
സുര്യനെ നോക്കി സമയം പതിനൊന്നു മണി
വീടിലേക്ക് എത്തിനോക്കി പതിവു ചായ കിട്ടിയില്ലല്ലോ അയാള്‍ പിറു പിറുത്തു
ഭാര്യയെ വിളിച്ചു മകളെ വിളിച്ചു
വീടിനു ചുറ്റും നോക്കി വീടിനകത്ത് നോക്കി
അവര്‍ എവിടെ ......
മുന്നിലെ പത്ര കടലാസ്സില്‍ ബാലസംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തു ......
തല കറങ്ങുന്നതു പോലെ തോന്നി അയാള്‍ വീടിന്‍റെ വരന്തായിലേക്ക് വീണു .
വെള്ളം മുഖത്തു വീണപ്പോള്‍ അയാള്‍ കണ്ണ് തുറന്നു ....ചുറ്റും കൂടി നിന്നവരുടെ കൂടെ ഭാര്യയും മകളും.
എന്തു പറ്റി അച്ഛാ മകളുടെ ചോദ്യത്തിന് അയാള്‍ കണ്ണിറുക്കി കാണിച്ചു....
പിന്നെ പിറു പിറുത്തു ബലാല്‍സംഗം കാരണം പെണ്‍കുട്ടികളെ കൊണ്ടു ജീവിക്കാന്‍ പാടില്ല എന്നായി .......
പിന്നെ അയാള്‍ പത്രക്കാരെയും ശപിച്ചു...........
No comments:
Post a Comment