എന്‍റെ മകളുടെ ജന്മദിനം
ആത്മാവില്‍ എവിടെ യോ പിടയുന്ന ഒരു നൊമ്പരം
ഞാന്‍ ഒരു പാടു ദൂരെ
കണ്ണെത്താത്ത ദൂരത്ത്
കയ്യെത്താത്ത ദൂരത്ത്
ഒരു കൊച്ചു കളിപാട്ടം നല്‍കണം
കെട്ടി പിടിച്ചൊരുമുത്തം നല്‍കണം
ഒന്നുമെനികിപ്പോള്‍ സാധിക്കില്ല
ഒന്നും .....
ഞാന്‍ ഒരു പാടു ദൂരെ
കണ്ണെത്താത്ത ദൂരത്ത്
കയ്യെത്താത്ത ദൂരത്ത്
ഓര്‍മകളില്‍ ഞാനും അവരും പൂത്തുമ്പികളായി
ഓടി കളിക്കുന്നു ,കണ്ണാരം പൊത്തി കളിക്കുന്നു .
വെറുതെ പലതു മോര്‍ത്തു ഓര്‍മ്മകള്‍ അടുക്കി
ലാപ് ടോപ് മടക്കി നാളെ യിലെ തിര ക്കിലേക്കു ഞാന്‍ മടങ്ങട്ടെ.
No comments:
Post a Comment