Pages

Wednesday, August 15, 2012

Oru Vicharam




നമ്മളരെന്നറിയാതെ ഏറെ  നാള്‍  കടന്നു പോയി
നീയും ഞാനും അറിഞ്ഞപ്പോള്‍ കാലം കടന്നു പോകുന്നു
ഒരു പാടു ദൂരം ഒരുമിച്ചു നടക്കുവാന്‍ ഞാന്‍ കൊതിക്കുന്നു
അറിയാം നമ്മള്‍ ഒരു പാടു ദൂരെ യാണെന്ന്

ഒരു സായന്തനത്തില്‍ കാലം തെറ്റിയ മഴപോലെ വന്നു നീ  
ആ മഴയില്‍ കുതിര്‍ന്നു ഞാന്‍ നില്‍കുമ്പോള്‍
എന്നിലെക്കറിയാതെ നീ വന്നു പെയ്യുന്നു വീണ്ടും 

എനിക്കും നിനക്കുമിടയില്‍ ഒരു നൂറ്റാണ്ടിന്‍റെ ദൂരമുണ്ട് 
പിന്നെ നിയും ഞാനും പറയാതെ കോറിയ പ്രണയത്തിന്‍ വരകള്‍
വിട കൊള്ളാന്‍ നെടു വീര്‍പ്പിടുമ്പോള്‍...
വെറുതെ ഞാന്‍ വിശ്വസിക്കുന്നു നമ്മളാ സന്ധ്യയില്‍ വീണ്ടും കാണുമെന്നു .........


1 comment: