സ്വപ്നം
പറയാതെ പറയുന്ന
മൗന ത്തിന് വാചലതയില്‍
ഒരു കുഞ്ഞു പൂവായി വിരിയുന്നു നീ
ആ കുഞ്ഞു പൂവിന്റെ സ്വപ്നത്തില്‍
അറിയാതെ അലിയുന്നു ഞാനും.
നിന്റെ സുഗന്ധ പ്രവാഹത്തില്‍ എന്റെ കിനാവുകള്‍ തളിര്‍ക്കുന്നു
അതില്‍ ഞാന്‍ നിത്യതയുള്ള സ്വപ്നമായി മാറുന്നു.
എന്നെ തഴുകുന്ന നിലാവിന്റെ തീരത്ത്
യദുകുല കാംബോജി കേട്ടു ഞാന്‍ ഉണരുന്നു.
ആ ഉണര്‍വില്‍ ഞാന്‍ എന്റെ വിഹ്വലത മറക്കുന്നു
പിന്നെ ധ്യാനം അവിടെ അപാരമായ ശാന്തത മാത്രം.
nalla kavitha...athilu nalla bhavana...pakshe swapnam enna peru athu yogikumo ennu mathram oru samsayam
ReplyDeleteyes athu sarya.....
Deleteennalum aaa mukkuva kudilinte athrem vannittilla chechi........orkanundo chechide aa kavitha........
ReplyDelete