Pages

Monday, June 27, 2011

കവിത


സാക്ഷി
വേനലിനും വസന്തത്തിനും
മഴക്കും മഞ്ഞിനും
സാക്ഷി ഞാന്‍

ഉരുകുന്ന ഹൃദയത്തിനും
കൊഴിയുന്ന പൂവിനും
അടര്‍ന്ന പ്രണയത്തിനും
സാക്ഷി ഞാന്‍
പറന്നുവന്ന പക്ഷി തൂവലിനും
പൊട്ടി വീണ വളപൊട്ടിനും
അടുത്തുവന്ന സുഗന്ധ ത്തിനും
തിരഞ്ഞു വന്ന ഓര്‍മക്കും
സാക്ഷി ഞാന്‍
വിടര്‍ന്ന ആമ്പല്‍പൂവിനും
വീണുടഞ്ഞ സ്വപ്നത്തിനും
വിതുമ്പി നില്‍കുന്ന മഴക്കും
കിതച്ചു പോകുന്ന കാറ്റിനും
സാക്ഷി ഞാന്‍
വെന്തുരുകുന്ന ആത്മാവി നും
മോക്ഷം തേടുന്ന ജീവനും
ഉതിര്‍ന്നു വീണ നീരിനു
ആ പൊട്ടി കരച്ചിലിനും
സാക്ഷി ഞാന്‍

മേഘത്തിനുള്ളിലെവിടെയോ
ഒളിച്ചിരിക്കാന്‍
എല്ലാം കണ്ടു കരയാന്‍
എല്ലാം കണ്ടു ചിരിക്കാന്‍
നിസഗ്നായ ഞാന്‍ ആരാണ് .....................?

No comments:

Post a Comment